കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാറിന്റെ സമാപന ചടങ്ങ് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലറും കൂടല്‍മാണിക്യം ആര്‍ക്കൈവ്സ് ഉപദേശക സമിതി അംഗവുമായ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ സമാപന ചടങ്ങ് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലറും കൂടല്‍മാണിക്യം ആര്‍ക്കൈവ്സ് ഉപദേശക സമിതി അംഗവുമായ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും ആര്‍ക്കൈവ്സ് ഉപദേശക സമിതി അംഗവുമായ പ്രഫ. സാവിത്രി ലക്ഷ്മണന് ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ഭരതന് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. ഐതിഹ്യങ്ങള്‍ക്കപ്പുറം ചരിത്രത്തിലേക്ക് എന്ന പ്രബന്ധം സന്തോഷ് എളേടത്ത് അവതരിപ്പിച്ചു. ഡോ. രാധാ മുരളീധരന് മോഡറേറ്ററായിരുന്നു. ഡോ. എസ്.എസ്. ജയകുമാര്‍, ഡോ. ജോര്‍ജ്ജ് അലക്സ്, ഡോ. സിന്റോ കോങ്കോത്ത് എന്നിവര്‍ അനുബന്ധ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി. പ്രീതി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി