പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കണ്ടെത്തിയ നോക്ക്ട്ട്യൂയ്ടെ കുടുംബത്തില്‍പ്പെട്ട ഡോണ്ട കോണ്ടിനെന്റാലിസ് നിശാശലഭം.
ഇരിങ്ങാലക്കുട: ഇന്ത്യയുടെ നിശാശലഭ വൈവിധ്യത്തിലേക്ക് ഒരിനം കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം. നോക്ക്ട്ട്യൂയ്ടെ കുടുംബത്തിലെ ഡോണ്ട കോണ്ടിനെന്റാലിസ് എന്ന നിശാശലഭത്തെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ ശിരുവാണി വനമേഖലയില്‍ നിന്നാണ് ഇവയെ ഗവേഷകര്‍ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജ് എന്റമോ ടാക്ക്സോണമി ലാബിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ജോസ്ലിന് ട്രീസ ജേക്കബും ഗവേഷണ മേധാവിയും അസി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ഇന്ത്യയ്ക്കു പുറമെ വിയറ്റ്നാം, സൗത്ത് ചൈന, തായ്ലാന്റ് എന്നീ സ്ഥലങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്. ഈ പഠനത്തില്‍ ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വേണ്ടിയും ഈ ജെനുസിലെ മറ്റു സ്പീഷിസുകളുമായി വേര്‍തിരിക്കാനും വേണ്ടി ആണ് നിശാശലഭത്തിന്റെ വിശദമായ ടാക്സോണമിക് വിവരണം നല്‍കിയിട്ടുണ്ട്. ഈ ജെനുസില്‍ ആകെ അഞ്ച് ഇനം മാത്രമാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. അന്താരാഷ്ട്ര ജേര്‍ണലും സ്കോപ്പസ് ഇന്ഡക്സഡുമായ എന്റമോണ്‍ ജേര്‍ണലിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു