വീട്ടിലെ ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണം നടത്തി
കാറളത്തെ വീട്ടിലെ ലൈബ്രറി സംഘടിപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 115 ാം അനുസ്മരണ സമ്മേളനം എഴുത്തുകാരി ഡോ. ഗീത നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാറളം വീട്ടിലെ ലൈബ്രറിയില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 115 ാം ജന്മദിനത്തില് അനുസ്മരണ സമ്മേളനം നടത്തി. കവയിത്രിയും എഴുത്തുകാരിയുമായ ഡോ. ഗീത നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ആര്. സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. പി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കവിതയും ജീവിതവും എന്ന വിഷയം കവയിത്രിയും അധ്യാപികയുമായ പ്രബിത അവതരിപ്പിച്ചു. ഫോട്ടോഗ്രാഫര്‍ ജയന് വീട്ടിലെ ലൈബ്രറിയിലേക്ക് നല്കിയ ഫോട്ടോഗ്രാഫര്‍ മാസികകളും പുസ്തകങ്ങളും ബ്ലോക്ക് അംഗം പ്രസീന സജയന് റഷീദ് കാറളത്തിന് കൈമാറി. കെ.എന്‍. രാമന്മാഷ്, പി. ബാലകൃഷ്ണന്, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സബ്മിഷന് മറുപടി
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ തല ഏകോപന യോഗം ചേര്‍ന്നു
സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം; 106 കോടി തിരിച്ചുനല്‍കണമെന്ന് ആവശ്യം