കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ തല ഏകോപന യോഗം ചേര്‍ന്നു
തൃശൂര്‍ റൂറല്‍ ജില്ലാ തല ഏകോപന യോഗത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കുട്ടികളുടെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിവിധ വകുപ്പുകളുടെ സമയബന്ധിതവും ഏകോപിതവുമായ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനുമായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തില്‍ ജില്ലാ തല ഏകോപന യോഗം ചേര്‍ന്നു. കുട്ടികളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരി ഉപയോഗവും വില്‍പ്പനയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് സ്കൂളിലെത്തുന്നത്, കാണാതാകുന്ന കുട്ടികളെ കണ്ടെത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബാലവേല, ബാലവിവാഹം, കുട്ടിക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഇടപെടണമെന്നും കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും ജില്ലാ പൊലിസ് മേധാവി നിര്‍ദേശിച്ചു. കാണാതാകുന്ന കുട്ടികള്‍, തെരുവില്‍ കഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍, അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സുരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം പഠനത്തെയും മാനസിക സാമൂഹിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ശ്രദ്ധയും മാര്‍ഗനിര്‍ദേശവും നല്‍കണമെന്നും ജില്ലാ പൊലിസ് മേധാവി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് സ്കൂളുകളില്‍ എത്തുന്നത് തടയാന്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും എല്ലാ വകുപ്പുകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജിയുമായ പി.വി. വിന്‍സി, തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. കെ.എം. വിനീത എന്നിവര്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തി. തൃശൂര്‍ റൂറല്‍ അഡീഷണല്‍ പൊലിസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു. ഡിസിആര്‍ബി ഡിവൈഎസപി കെ.എസ്. അരുണ്‍ സ്വാഗതവും ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി അശ്വിത് എസ്. കാരണ്മയില് നന്ദിയും പറഞ്ഞു. ഡിസിആര്‍ബി ഇന്‍സ്പെക്ടര്‍ എ.കെ. സുധീര്‍ വിവിധ പൊലിസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സബ്മിഷന് മറുപടി
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
വീട്ടിലെ ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണം നടത്തി
സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം; 106 കോടി തിരിച്ചുനല്‍കണമെന്ന് ആവശ്യം