അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി മുഹമ്മദ് ജാസിം.

ആളൂര്‍: സ്കൂട്ടറില്‍ ഇരിക്കുകയായിരുന്നയാളെ ചവിട്ടിവീഴ്ത്തി കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡിയെ ആളൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ആളൂര്‍ സ്വദേശി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ജാസിം (26) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെ പ്രതിയുടെ അയല്‍വാസിയായ ആളൂര്‍ കദളിച്ചിറ സ്വദേശി ഐവീട്ടില്‍ വിനീത് (45) എന്നയാളുടെ ചേട്ടനെ പ്രതി അസഭ്യം പറഞ്ഞത് വിനീത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ആളൂര്‍ കദളിച്ചിറ പാലത്തിന് സമീപംവെച്ച് സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന വിനീതിനെ കാലുകൊണ്ട് ചവിട്ടിവീഴ്ത്തുകയും കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മുഹമ്മദ് ജാസിം ആളൂര്‍, കൊടകര പൊലിസ് സ്റ്റേഷന് പരിധികളിലായി ഒരു കൊലപാതകക്കേസിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലും പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലും രണ്ട് അടിപിടിക്കേസുകളിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും ഉള്‍പ്പടെ എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആളൂര്‍ പൊലിസ് സ്റ്റേഷന് എസ്ഐ എസ്എച്ച്ഒ എസ്. ശ്രീലക്ഷ്മി, ജിഎസ്ഐമാരായ ജെയ്സണ്‍, പ്രസന്നകുമാര്‍, ഷിജോ, ജിഎസ്സിപിഒ ജിബിന്‍, സിപിഒമാരായ കൃഷ്ണദാസ്, ഹരികൃഷ്ണന്, അനൂപ്, അരുണ്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സബ്മിഷന് മറുപടി
കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ തല ഏകോപന യോഗം ചേര്‍ന്നു
വീട്ടിലെ ലൈബ്രറിയില്‍ ചങ്ങമ്പുഴ അനുസ്മരണം നടത്തി
സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം; 106 കോടി തിരിച്ചുനല്‍കണമെന്ന് ആവശ്യം