സെന്റ് മേരീസ് സ്കൂളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനം നല്കി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളില്‍ മാനേജ്മെന്റും പിടിഎയും സംയുക്തമായി 2019-20 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്, ഒമ്പത് എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു അനുമോദനം നല്കി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി തോമസ്, പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി, കത്തീഡ്രല്‍ ട്രസ്റ്റി വര്‍ഗീസ് തൊമ്മാന, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, വിദ്യാര്‍ഥി പ്രതിനിധി അദിത് ചന്ദ്രന്, സ്കൂള്‍ ഫസ്റ്റ് അസിസ്റ്റന്റ് വത്സ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു