കോളനി നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്കി എന്‍എസ്എസ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ഷണ്മുഖം കനാല്‍ ബെയ്സ് കോളനി നിവാസികള്‍ക്കു ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തത്. സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യകിറ്റുകളില്‍ ഉള്‍പ്പെടാത്ത ഇനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഉരുളന്‍കിഴങ്ങ്, സവാള, കടുക്, മുളക്, പച്ചക്കറികള്‍ തുടങ്ങിയവയാണ് കിറ്റുകളില്‍ ഉണ്ടായിരുന്നത്. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളായ ആദര്‍ശ് രവീന്ദ്രന്, എസ്. വിഷ്ണുദേവ്, അമല്‍ ജയറാം, ഗോകുല്‍ തേജസ് മേനോന് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു