ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ അവാർഡ് ഇരിങ്ങാലക്കുട നഗരസഭയ്ക്കും
ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (പിഎംഎവൈ) പദ്ധതിക്കു കീഴിൽ നിർമിച്ച വീടുകൾക്കായുള്ള ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ അവാർഡ് ഇരിങ്ങാലക്കുടക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, വർക്കല, ഇരിങ്ങാലക്കുട നഗരസഭകളിലെ മൂന്നു വീടുകൾക്കാണ് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്കാരം ലഭിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ പുരസ്ക്കാരത്തിനു അർഹയായത് കാട്ടുങ്ങച്ചിറ പാളയം കോട്ടുക്കാരൻ ബബിത ഷെരീഫാണ്. കേന്ദ്ര ഭവന നഗരകാര്യവകുപ്പ് സെക്രട്ടറി ദുർഗാ ശങ്കറിൽ നിന്നു ബബിത ഷെരീഫും മകൾ ആമിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണു പുരസ്കാരം സമർപ്പിച്ചത്. തൃശൂർ കളക്ടറേറ്റിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ പി.ടി. ജോർജ്, മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് പി.എ. തങ്കമണി, ചാർജ് ഓഫീസർ പി.ആർ. സ്റ്റാൻലി, എസ്ഡിഎസ് പി.പി. പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺമാരായ ലത സുരേഷ്, ഷൈലജ ബാലൻ, മെമ്പർ സെക്രട്ടറിമാരായ എ.കെ. ദീപ്തി, സി. രമാദേവി എന്നിവർ പങ്കെടുത്തു.

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്