ആലപ്പുഴ-കണ്ണൂർ സ്പെഷൽ ട്രെയിനിന് ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്
ഇരിങ്ങാലക്കുട: 06307/06308 ആലപ്പുഴ-കണ്ണൂർ സ്പെഷൽ എക്സ്പ്രസിനു പുതുക്കാട്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ഈ മാസം 10 മുതൽ ആലപ്പുഴയിൽ നിന്നാണു ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ദിവസവും വൈകീട്ട് 4.55 നു ഇരിങ്ങാലക്കുട, വൈകീട്ട് 5.08 നു പുതുക്കാട് സ്റ്റേഷനുകളിൽ നിന്നു കണ്ണൂരിലേക്കും രാവിലെ 10.07 നു പുതുക്കാട്, 10.18 നു ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ നിന്നു എറണാകുളം ജംഗ്ഷൻ വഴി ആലപ്പുഴയിലേക്കുമാണു സർവീസ്. പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ സ്ഥലങ്ങളിൽ നിന്നു ഏറ്റവും കൂടുതൽ യാത്രക്കാരുള്ള എറണാകുളം ഭാഗത്തേക്കു ട്രെയിൻ ഏറെ പ്രയോജനമാകുമെന്നാണു സ്ഥിരം യാത്രക്കാരുടെ അനുമാനം. ഓൺലൈനായി ഐആർസിടിസിയുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ്. നിലവിൽ രാവിലെ 6.05 നു കോട്ടയം വഴി കന്യാകുമാരിയിലേക്കും രാത്രി 7.24 നു ബാംഗ്ലൂരിലേക്കും സർവീസ് നടത്തുന്ന ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് ആണ് പുതുക്കാട് സ്റ്റോപ്പ് ഉള്ളത്. സ്റ്റേഷനിൽ നിന്ന് റിസർവേഷൻ സമ്പ്രദായം ആരംഭിക്കുക, സ്ഥിരം യാത്രക്കാർക്കായി സീസൺ, അൺ റിസർവ്ഡ് ടിക്കറ്റുകൾ കൗണ്ടറുകളിൽ ലഭ്യമാക്കുക, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ മുന്നോട്ട് വക്കുന്നത്. ട്രെയിനിനു ജില്ലയിൽ തൃശൂർ, വടക്കാഞ്ചേരി, ചാലക്കുടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു