കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും ആദരിച്ചു. ഇരിങ്ങാലക്കുട ഐടിയു ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി.ജെ. തോമസ്, മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി. ചാർളി, എം.ആർ. ഷാജു, ജസ്റ്റിൻ ജോൺ, സുജ സഞ്ജീവ് കുമാർ, എൽ.ഡി. ആന്റോ, ബാങ്ക് സിഇഒ ടി.കെ. ദിലീപ്കുമാർ, സന്തോഷ് വില്ലടം, ശ്രീരാം ജയപാലൻ എന്നിവർ പ്രസംഗിച്ചു.