പോള്‍ കോക്കാട്ട് ജനാധിപത്യ വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തില്‍ തിരിനാളം കത്തിച്ച നേതാവ്: യൂജിന്‍ മോറേലി
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജനാധിപത്യം പുലരുന്നതിനു തിരിനാളം കത്തിക്കുന്നതിനു ജയിലില്‍ മാസങ്ങളോളം ത്യാഗജീവിതം നയിച്ച നേതാവാണെന്നു പോള്‍ കോക്കാട്ടെന്നു എല്‍ജെഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 45ാമത് വാര്‍ഷിക ദിനത്തില്‍ പോള്‍ കോക്കാട്ടിനെ ആദരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിലെ വേട്ടക്കാരന്റെ റോളില്‍ രാഷ്ട്രീയ നേതാവാണ് കരുണാകരനെങ്കില്‍ ഈ ദുരന്ത ഘട്ടത്തിലെ ഇരയായി തീര്‍ന്ന പരിത്യാഗിയാണു പോള്‍ മാസ്റ്റര്‍. യോഗത്തില്‍ എല്‍ജെഡി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ.കെ. ബാബു, ഷാഹുല്‍ ഹമീദ്, പോളി കുറ്റിക്കാടന്‍, ജില്ലാ പഞ്ചായത്തംഗം കാതറിന് പോള്‍, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ജോര്‍ജ് കെ. തോമസ്, പി.സി. ബാബു, എം.ഡി. ജോയ്, ജോര്‍ജ് കുര്യാപ്പിളളി, വി. ജോര്‍ജ്, വി.ഐ. നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു