സുഭിക്ഷ കേരളത്തിന് ഗ്രീന് പുല്ലൂരിന്റെ കര്ഷകമിത്ര
പുല്ലൂര് സര്വീസ് സഹകരണബാങ്കിന്റെ ഗ്രീന് പുല്ലൂര് പദ്ധതിയുടെ ഭാഗമായി കര്ഷകമിത്ര വളം വില്പനശാല പ്രവര്ത്തനം ആരംഭിച്ചു. ബാങ്കിന്റെ എതിര്വശത്തു ആരംഭിച്ച കര്ഷകമിത്ര വളം വില്പനശാല ബാങ്ക് പ്രസിഡന്റും മുകുന്ദപുരം സര്ക്കിള് സഹകരണ യൂണിയന് ചെയര്മാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. കര്ഷകരെ സഹായിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ആവശ്യമായുള്ള വളങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക എന്നതാണു കര്ഷകമിത്രയിലൂടെ ലക്ഷ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങില് ഭരണസമിതി അംഗങ്ങളായ രാധ സുബ്രന്, ഷീല ജയരാജ്, തോമസ് കാട്ടൂക്കാരന്, പി.വി. രാജേഷ്, ഐ.എന്. രവി, അനീഷ് നമ്പ്യാര്വീട്ടില്, ഭരണസമിതിയംഗം ടി.കെ. ശശി, സെക്രട്ടറി സി.എസ്. സപ്ന എന്നിവര് പ്രസംഗിച്ചു.

2025 പരിശുദ്ധ മറിയത്തിന്റെ വേഷധാരികള്; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്ഡ് സ്വന്തമാക്കി ചരിത്രമെഴുതി
ജീവന് വേണേല് മാറിക്കോ…അരിപ്പാലം എടക്കുളം ചേലൂര് റൂട്ടില് ബസുകളുടെ മത്സരയോട്ടം അതിരുവിടുന്നു
പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ബൈബിള് പാരായണം സമൂഹത്തില് നന്മകള് വിരിയാന് ഇടയാക്കട്ടെ -ബിഷപ്പ് മാര്.പോളി കണ്ണൂക്കാടന്
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല് മേരി എബിന്
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില് നിന്നുള്ള കൃഷി ദൃശ്യം