പ്രഫസര്‍. സി.ജെ. ശിവശങ്കരന് (78) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് റിട്ടയേര്‍ഡ് അധ്യാപകന് പേഷ്കാര്‍ റോഡില്‍ ‘മഞ്ജുഷ’ യില്‍ പ്രഫ.സി.ജെ. ശിവശങ്കരന് (78) നിര്യാതനായി. രസതന്ത്ര വിഭാഗം വകുപ്പ് മേധാവിയായിട്ടാണ് വിരമിച്ചത്. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എകെപിസിടിഎ സംസ്ഥാന ട്രഷറര്‍, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഐആര്‍ടിസി രജിസ്ട്രാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കള്‍: സുനില്‍ (കെംട്രോല്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗോവ), ഡോ. സിന്ധു (അധ്യാപിക, പാവറട്ടി, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: സരിത, സി.എല്‍. ജോഷി (രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി). സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി.