ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ വിജയോത്സവം നടത്തി
ആനന്ദപുരം: സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ വിജയോത്സവവും ചാവറ എവുപ്രാസ്യ സ്കോളര്‍ഷിപ്പിന്റെ അവാര്‍ഡ് ദാനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരി ഫാ. ജോസഫ് മാളിയേക്കല്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ (2019-20) സിബിഎസ്ഇ 10-ാം ക്ലാസില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. എല്‍കെജി മുതല്‍ 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു ചാവറ എവുപ്രാസ്യയുടെ സ്കോളര്‍ഷിപ്പിന്റെ അവാര്‍ഡ് ദാനവും നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രശാന്ത, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മി, അധ്യാപിക ഗില്ലി ഫ്രാന്‍സിസ്, വിദ്യാര്‍ഥി പി.ജെ. അനറ്റ്, അധ്യാപിക ഷെറി ജോഷി എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു