ആക്കാപ്പുള്ളി പൊക്കം പെരുമ്പുള്ളിക്കാട്ട് ശിവക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് മോഷണം
കൊറ്റനെല്ലൂര്‍: ആക്കാപ്പുള്ളി പൊക്കം പെരുമ്പുള്ളിക്കാട്ട് ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്നു പണം മോഷ്ടിച്ചതായി കണ്ടെത്തി. ഭണ്ഡാരം പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കോമ്പൗണ്ടില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു.