പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചീട്ടുകളി സംഘത്തെ പിടികൂടി
കാട്ടൂര്‍: ജനമൈത്രി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒമ്പതംഗ ചീട്ടുകളി സംഘത്തെ പിടികൂടി. ഇവരില്‍ നിന്നു 23,200 രൂപയും പോലീസ് പിടിച്ചെടുത്തു. തെക്കേ താണിശേരി വലിയ പള്ളിക്കു സമീപമുള്ള പാടത്ത് ചീട്ടുകളി നടക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇതിനെ തുടര്‍ന്ന് എസ്എച്ച്ഒ സജീവന്റെ നിര്‍ദേശാനുസരണം എസ്ഐ വിമലിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസും മറ്റ് സേനാംഗങ്ങളും ചേര്‍ന്ന് പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. അന്വേഷണം സംഘത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ മണി, വിപിന്‍, വിജീഷ്, സന്ദീപ്, കൃഷ്ണദാസ് നന്ദന് എന്നിവര്‍ ഉണ്ടായിരുന്നു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍