ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഇ.കെ. അംബിക, ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ വി.ജി. ബാബു, ഓഫീസ് സ്റ്റാഫ് കെ.എസ്. വനജ എന്നിവര്‍ക്കു യാത്രയയപ്പ് നല്കി. സമ്മേളനം മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി മുഖ്യപ്രഭാഷണം നടത്തി. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ലാജി വര്‍ക്കി, അധ്യാപകനായ രവി ചന്ദ്രന്, ലേഖ ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുള്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം