ജൈവ വൈവിധ്യ ഡോക്യൂമെന്റേഷന് മത്സരത്തില്‍ ക്രൈസ്റ്റ് കോളജിന് പരിസ്ഥിതി പുരസ്കാരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് പരിസ്ഥിതി പുരസ്കാരം. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ബയോഡൈവേഴ്സിറ്റി പോര്‍ട്ടലുമായി (എ.ടി.ആര്.ഇ.ഇ) സഹകരിച്ച് കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജൈവ വൈവിധ്യ ഡോക്യൂമെന്റേഷന് മത്സരത്തിലാണ് ക്രൈസ്റ്റ് കോളജ് ഒന്നാമതെത്തിയത്. മത്സരത്തില്‍ പങ്കെടുത്ത കാവ്യ ജി പിള്ള, മുഹ്സിന, ആഗ്നസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ആയിരത്തിലേറെ ജീവജാലങ്ങളെ രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോളേജിനുവേണ്ടി മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അവാര്‍ഡ് ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, എ ടി ആര് ഇ ഇ കോഡിനേറ്റര്‍മാരായ മനീജ മുരളി, അനു രാധാകൃഷ്ണന്, കോളേജ് വൈസ് പ്രിന്‍സിപ്പള്‍മാരായ ഡോ. സി. ഒ. ജോഷി, ഡോ. കെ. വൈ. ഷാജു, ഫാ. ജോയ് പീണിക്കപറമ്പില്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. ബിജോയ്, ഡോ. സി. ഡില്ല ജോസ് എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം