ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുളിഞ്ചുവട്ടിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി
പുല്ലൂര്‍: ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുളിഞ്ചുവട്ടിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ഫിലോപ്പി വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെയാണു വളര്‍ത്തിയിരുന്നത്. പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജന്, ഭരണസമിതി അംഗങ്ങളായ രാധ സുബ്രന്, ഐ.എന്‍. രവി, ടി.കെ. ശശി, പി.വി. രാജേഷ്, എം.സി. അനീഷ്, അനൂപ് പായമ്മല്‍, പുല്ലൂര്‍ ബാങ്ക് സെക്രട്ടറി സി.എസ്. സപ്ന, ഐ.എന്‍. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.