നഗരസഭ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേന്‍കുളം തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി

ഇരിങ്ങാലക്കുട: നഗരസഭ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേന്‍കുളം തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി. വര്‍ഷങ്ങളായി ചണ്ഡിയും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു കുളം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ തൊഴിലുറപ്പ് തൊഴിലാളികളെ നഗരസഭ അധ്യക്ഷ സോണിയഗിരി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു നേതൃത്വം നല്കി. കുളത്തിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.


വൃത്തിയാക്കുനന്തിനു മുമ്പ്