കൽപറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷിച്ചു
കല്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പിടിഎയുടെ വക സ്വര്‍ണനാണയങ്ങളും ഓരോ വിഷയത്തിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള മാനേജ്മെന്റിന്റെ ട്രോഫികളും ഉപഹാരവും വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജൂലി ജോയ് അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബിജു ആന്റണി, കത്രീന ജോര്‍ജ്, എ.ജെ. ജെന്‍സി, റസ്റ്റിന്, ജെയ്സണ്‍ പയസ്, എം.ജെ. ഷീജ, അല്‍ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു