തെരുവുവിളക്കുകള്‍ക്കു പകരമായി എല്‍ഇഡികള്‍ സ്ഥാപിക്കുന്നതിനു കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: നഗരസഭയില്‍ പരമ്പരാഗത തെരുവുവിളക്കുകള്‍ക്കു പകരമായി എല്‍ഇഡികള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിക്കു മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. പദ്ധതി നടപ്പിലാക്കുന്നതിന്റെ 20 ശതമാനം തുകയാണു നഗരസഭ വഹിക്കേണ്ടത്. കരാര്‍ പ്രകാരം മൂന്നു മാസത്തെ അറ്റകുറ്റപണികള്‍ കെഎസ്ഇബി സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള ഏഴു വര്‍ഷക്കാലം കേടുവരുന്ന ഉപകരണങ്ങള്‍ കെഎസ്ഇബി സൗജന്യമായി നല്‍കുകയും ആവശ്യമായ ജീവനക്കാരെ നഗരസഭ നല്‍കുകയും വേണം. എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ ഭവനരഹിതരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഡിപിആര്‍ സമര്‍പ്പിക്കുന്നതിനും മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കരാറുകാര്‍ക്കു ഭാഗികമായി പണം നല്കുന്നതു കൗണ്‍സിലര്‍മാരെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളിലെ പുരോഗതി കൂടി വിലയിരുത്തിയാവണമെന്നു യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭാഗികമായി പണം നല്‍കുന്നതോടെ പദ്ധതി പൂര്‍ത്തീകരണം വൈകുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 2020-2021 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ടെണ്ടറിനും കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, സന്തോഷ് ബോബന്, ടി.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി