ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡിന് വീണ്ടും എസ്ഇഎ അവാർഡ്
ഇരിങ്ങാലക്കുട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങാപിണ്ണാക്ക് സംസ്കരണത്തിനുള്ള സോൾവെന്റ് എക്സ്ട്രാക്ഷൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2019-20 വർഷത്തെ അവാർഡ് കെഎസ്ഇ ലിമിറ്റഡിനു ലഭിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ കമ്പനി ഒരു ലക്ഷം ടണ്ണിനു മേൽ തേങ്ങാപിണ്ണാക്ക് സംസ്കരിച്ചിട്ടുണ്ട്. ഈ അവാർഡ് ഏർപ്പെടുത്തിയതു മുതൽ തുടർച്ചയായി 30-ാം വർഷമാണു കെഎസ്ഇ ലിമിറ്റഡിനു ലഭിച്ചിരിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരുടേയും ആത്മാർഥമായ പ്രവർത്തനവും സഹകരണവും മൂലമാണു 30 വർഷം തുടർച്ചയായി ഈ അവാർഡ് ലഭിക്കുവാൻ ഇടവന്നിട്ടുള്ളതെന്നു കമ്പനി മാനേജിംഗ് ഡയറക്ടർ എ.പി. ജോർജ് പറഞ്ഞു.