കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട: മഹാമാരിയുടെ കാലത്തും തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും അധികനികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഒാഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ധർണ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി ചാർളി, സിജു യോഹന്നാൻ, കെ.എം.ധർമ്മരാജൻ, ജസ്റ്റിൻ ജോൺ, വിജയൻ എളയേടത്ത്, സുജ സഞ്ജീവ്കുമാർ, സത്യൻ തേനാഴികുളം, അഡ്വ. നിധിൻ തോമസ്, ബിജു ലാസർ, കുര്യൻ ജോസഫ്, പി. ഭരതൻ എന്നിവർ നേതൃത്വം നൽകി.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു