കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന രംഗ് 2021 യുവജനോത്സവത്തിന് സമാപനമായി
ഇരിങ്ങാലക്കുട: കേരളത്തിലെ ഏറ്റവും വലിയ വിര്‍ച്വല്‍ യുവജനോത്സവത്തിനു സമാപനമായി. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന പതിനഞ്ച് ദിവസത്തോളം നീണ്ടുനിന്ന പരിപാടിയില്‍ മൂന്നു കാറ്റഗറികളിലായി നൂറ്റമ്പതോളം ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളജില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദനചടങ്ങും നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗിന്നസ് സുധീര്‍, യുവനടി അനഘ അജിത് (സൂപ്പര്‍ സിംഗര്‍ ഫൈനലിസ്റ്റ് പി.എസ്. ദൃശ്യ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ. സിസ്റ്റര്‍ ആശ തെരേസ് (പ്രിന്‍സിപ്പല്‍, സെന്റ് ജോസഫ് കോളജ്), കെ.പി. ഇന്ദ്രജിത് (കൈറ്റ്സ് തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), ഇ.ഡി. ഗ്രാംഷി (കൈറ്റ്സ് തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), ഷെഹാന റാണി (കൈറ്റ്സ് സംസ്ഥാന പ്രസിഡന്റ്), എഡ്വിന് ജോസ് (കൈറ്റ്സ് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. കൈറ്റ്സ് ഫൗണ്ടേഷന് എന്ന എന്‍ജിഒ അടിസ്ഥാന സൗകര്യ വികസനം, കലാസംസ്കാരികം, പ്രകൃതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി വിലപ്പെട്ട സേവനം അനുഷ്ഠിച്ചുവരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം