വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷിയാസ് പാളയംകോട് തല മുണ്ഡനം ചെയ്തു

ഇരിങ്ങാലക്കുട: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനം ചെയ്തു. കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായ ടി.കെ. ഷാജു, സന്തോഷ് കരിയാടന്‍, ശ്രീജന് എന്നിവരും തലമുണ്ഡനം ചെയ്തു.
