സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഇന്നിന്റെ അനിവാര്യം: മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍: ആധുനിക സമൂഹത്തില്‍ യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഇന്നിന്റെ അനിവാര്യമെന്നു ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 36-ാമത് വാര്‍ഷിക സെനറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളൂര്‍ ബിഎല്‍എമ്മില്‍ നടന്ന വാര്‍ഷിക സെനറ്റില്‍ രൂപത ചെയര്മാന് ജെറാള്‍ഡ് ജേക്കബ് അധ്യക്ഷത വഹിച്ചു. 2020 വര്‍ഷത്തെ വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന തലത്തിലും രൂപത തലത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യൂണിറ്റുകള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ചെയര്‍പേഴ്സണ്‍ അലീന ജോബി, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ട്രഷറര്‍ റിജോ ജോയ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സി ഫ്രാന്‍സിസ്, ലാജോ ഓസ്റ്റിന്‍, ഡിംബിള്‍ ജോയ്, ലിബിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 2021 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പു നടത്തി. കെസിവൈഎം മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ജെയ്സണ്‍ ചക്കേടത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കു നേതൃത്വം നല്കി. രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 200 ഓളം യുവജനങ്ങള്‍ സെനറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു.