ബിഷപ്പിനെയും ക്രൈസ്തവ പ്രതീകങ്ങളെയും മതാചാരങ്ങളെയും അവഹേളിച്ച കേസില് രണ്ടു പേര് അറസ്റ്റില്
ഇരിങ്ങാലക്കുട: ക്രൈസ്തവ പ്രതീകങ്ങളെയും മതാചാരങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും അവഹേളിക്കുകയും ഇരിങ്ങാലക്കുട രൂപതയെയും ബിഷപ്പിനെയും അവഹേളിക്കുകയും ചെയ്ത കേസില് ഒരു പ്രതി കൂടി അറസ്റ്റില്. അവിണിശേരി സ്വദേശി പൈനാടത്ത് ഷിന്റോ (39), ഒല്ലൂര് സ്വദേശി അയിനിക്കല് ഷാജു (54) എന്നിവരാണ് അറസ്റ്റ്ലായത്. ഇരിങ്ങാലക്കുട സിഐ എം.ജെ. ജിജോയും സംഘവും ചേര്ന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്. മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ബിഷപ് മാര് പോളി കണ്ണൂക്കാടനെ വ്യക്തിപരമായി അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഒരു വീഡിയോ നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ലാസര് കുറ്റിക്കാടന് പരാതി നല്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്ഗീസിന്റെ നിര്ദേശപ്രകരം പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു. എസ്ഐ പി.ജെ. അനൂപ്, എഎസ്ഐ ജോസി ജോസ്, എ.കെ. മനോജ്, അനൂപ് ലാലന്, വൈശാഖ് മംഗലന് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.