കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കാല് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്. ആകെ രോഗബാധിതരുടെ എണ്ണം 6,95,396ആയി ഉയര്‍ന്നു. ഇതോടെ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തി. ഇന്നലെ മാത്രം 613 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ മരണസംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു