പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ
തെരെഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ അധികൃതര്‍ റവ്യന്യു ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങി. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍ തുടങ്ങിയവയാണു നീക്കം ചെയ്തു തുടങ്ങിയിരിക്കുന്നത്. എല്ലാം നീക്കം ചെയ്തു എത്രയും പെട്ടെന്നു തന്നെ റിപ്പോര്‍ട്ട് നല്കാന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ യാത്രകള്‍ സംബദ്ധിച്ച ബോര്‍ഡുകളാണു അധികവും ഉള്ളത്. എല്ലാ പഞ്ചായത്തിലും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.