സി.കെ. ചന്ദ്രപ്പന്റെ സ്മരണാര്‍ഥം കൊട്ടാരക്കരയില്‍ നിര്‍മിക്കുന്ന പഠന ഗവേഷണ കേന്ദ്ര മന്ദിര നിര്‍മാണത്തിനായി തുക കൈമാറി
ഇരിങ്ങാലക്കുട: സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായിരുന്ന സി.കെ. ചന്ദ്രപ്പന്റെ സ്മരണാര്‍ഥം കൊട്ടാരക്കരയില്‍ നിര്‍മിക്കുന്ന പഠന ഗവേഷണ കേന്ദ്ര മന്ദിര നിര്‍മാണത്തിനായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സമാഹരിച്ച ഫണ്ട് മണ്ഡലം സെക്രട്ടറി പി. മണി ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനു കൈമാറി. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എം.ബി. ലത്തീഫ്, കെ.പി. സന്ദീപ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. ശിവന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം