കാരൂര്‍ എന്‍എസ്എസ് കരയോഗം പൊതുയോഗവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു

ഇരിങ്ങാലക്കുട: കാരൂര്‍ എന്‍എസ്എസ് കരയോഗം പൊതുയോഗവും പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പി. സത്യാനന്ദന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് ഭരണസമിതി അംഗം രാമചന്ദ്രന് പയ്യാക്കല്, അഡീഷണല്‍ ഇന്‍സ്പെക്ടര്‍ കെ. രോഹിത്, കരയോഗം സെക്രട്ടറി സന്ധ്യ ജയകൃഷ്ണന്, ട്രഷറര്‍ കെ.എന്‍. സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. സത്യാനന്ദന് (പ്രസിഡന്റ്), പി.എ. ബാബു (വൈസ് പ്രസിഡന്റ്), എം.പി. രാമദാസ് (സെക്രട്ടറി), വി.എ. പദ്മിനി (ജോയിന്റ് സെക്രട്ടറി), കെ.എന്‍. സുധാകരന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.