കര്‍ഷകസംഘവും കര്‍ഷക തൊഴിലാളി യൂണിയനും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി
കല്ലേറ്റുംകര: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക എന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘവും കര്‍ഷക തൊഴിലാളി യൂണിയനും നടത്തിയ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ എക്സിക്യൂട്ടീവ് അംഗം യു.കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. കേരള കര്‍ഷകസംഘം, കെഎസ്കെടിയു നേതാക്കളായ ടി.ജി. ശങ്കരനാരായണന്, ലളിതബാലന്‍, കെ.കെ. അബീദലി, എം.എസ്. മോഹനന്, കെ. അരവിന്ദന് മാസ്റ്റര്‍, കെ.വി. മദനന്, ടി.കെ. രാജു, ടി.എസ്. സജീവന് മാസ്റ്റര്‍, എം.എസ്. മൊയ്ദീന്, മല്ലിക ചാത്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.