പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ 2026 27 വര്‍ഷത്തെ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കവുങ്ങിന് തൈ വിതരണ പദ്ധതിയുടെയും കൃഷിസമൃദ്ധി കുറ്റിക്കുരുമുളക് പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി 2026 27 വര്‍ഷത്തെ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി. പൂമംഗലം കൃഷിഭവന് കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന കവുങ്ങിന് തൈ വിതരണം പദ്ധതി, കൃഷിസമൃദ്ധി കുറ്റിക്കുരുമുളക് പദ്ധതിയുടെ ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം.സി. അഭയ സ്വാഗതം ആശംസിക്കുകയും പദ്ധതികളുടെ വിശദീകരണം നടത്തുകയും ചെയ്തു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാഖി ഗിരീഷ്, പഞ്ചായത്തംഗങ്ങള്‍, എഡിസി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉയര്‍ന്ന വിളവുതരുന്ന മോഹിത്നഗര് ഇനത്തില്‍പ്പെട്ട ഗുണമേന്മയുള്ള കവുങ്ങിന് തൈകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു തൈയ്ക്ക് 13 രൂപ മാത്രമാണ് ഗുണഭോക്തൃ വിഹിതം. കവുങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് മികച്ച നടീല്‍ വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി പന്നിയൂര്‍ 1 ഇനത്തില്‍പ്പെട്ട കുറ്റിക്കുരുമുളക് തൈകള്‍ ഒരു തൈയ്ക്ക് 25 രൂപ ഗുണഭോക്തൃ വിഹിതത്തില്‍ വിതരണം ചെയ്യുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി