അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം-എഐഎസ്എഫ്

ഇരിങ്ങാലക്കുട: അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധസദസും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം മിഥുന് പോട്ടക്കാരന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണുശങ്കര്‍ അഭിവാദ്യം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ. ഹരി അധ്യക്ഷത വഹിച്ചു. പി.വി. വിഘ്നേഷ് സ്വാഗതവും ഇ.എസ്. അഭിമന്യൂ നന്ദിയും പറഞ്ഞു.