അരിപ്പാലത്ത് നിർത്തിയിട്ടിരുന്ന വാന്‍ കത്തിനശിച്ചു
അരിപ്പാലം: നിര്‍ത്തി ഇട്ടിരുന്ന വാന്‍ കത്തി നശിച്ചു. വെള്ളാങ്കല്ലൂര്‍ മതിലകം റോഡില്‍ അരിപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തായിരുന്നു അപകടം. കര്ട്ടന് വില്‍പ്പന നടത്തിയിരുന്ന മതിലകം സ്വദേശി പി.സി. ഫ്രാന്‍സീസിന്റെ ഉടമസ്ഥതയിലുള്ള വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ വാഹനത്തിലുണ്ടായിരുന്ന കര്‍ട്ടനുകള്‍ കുറെ നീക്കിയെങ്കിലും തീ ആളിപടരുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.വി. സുബ്രഹ്മണ്യന്, എം.കെ. മോഹനന്, ഉദ്യോഗസ്ഥരായ സജീഷ്, രഞ്ജിത്ത്, സുമേഷ്, ഷാജഹാന്, ഇ.എസ്. സന്ദീപ്, ലിസന്‍ എന്നിവരാണ് തീയണച്ചത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു