അഗ്രി പ്രോഡക്ട്സ്, വേളൂക്കര സ്വാശ്രയ കര്‍ഷകസമിതി ഇവയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
വേളൂക്കര: അഗ്രി പ്രോഡക്ട്സ്, വേളൂക്കര സ്വാശ്രയ കര്‍ഷകസമിതി ഇവയുടെ സംയുക്ത സംരംഭമായ പുതിയ ഓഫീസ് കെട്ടിടത്തിന്റേയും, മാര്‍ക്കറ്റിന്റേയും ഉദ്ഘാടന കര്‍മ്മം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വേളൂക്കര അഗ്രി പ്രോഡക്റ്റ്സിന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും മുഖ്യപ്രഭാഷവും മുന്‍കൃഷി മന്ത്രി ബഹുമാനപ്പെട്ട അഡ്വക്കേറ്റ് വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് കൃഷി ഓഫീസര്‍ വി. ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വേളൂക്കര അഗ്രി പ്രോഡക്റ്റ്സ് കമ്പനി ചെയര്മാന് റിട്ടയേര്‍ഡ് പ്രഫ. കെ.ആര്. വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഡയറക്ടര്‍ സി.എന്‍. സുധീഷ് കുമാര്‍, സമിതി പ്രസിഡന്റേ് ജോണ്‍ കുറ്റിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി