കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം ജയിപ്പിക്കാന്‍ സംഭാവനയായി പശുക്കുട്ടിയും
ഇരിങ്ങാലക്കുട: കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഭാവനയായി പശുക്കുട്ടിയും. കര്‍ഷകസംഘം എടതിരിഞ്ഞി മേഖലാ പ്രസിഡന്റ് മജീദ് വടേക്കാരനാണ് മേഖലാ സംഘാടകസമിതിക്ക് പശുക്കുട്ടിയെ കൈമാറിയത്. മുന്‍ എംഎല്‍എ കെ.യു. അരുണന് ഏറ്റുവാങ്ങി. എടതിരിഞ്ഞി സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ മേഖലാ സംഘാടകസമിതി ചെയര്മാന് എം.എ. ദേവാനന്ദന് അധ്യക്ഷനായി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, പ്രസിഡന്റ് ടി.എസ്. സജീവന്, പി.എ. രാമാനന്ദന്‍, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്, അജിതാ പീതാംബരന്, കെ.എം. സജീവന്, ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്