ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
സെലീഷ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും ഇടയാക്കിയ വാഹനാപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടില്‍ സെലീഷ് (34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂര്‍ വെണ്ടൂര്‍ സ്വദേശി അവസ്ഥേപറമ്പില്‍ മനോജ് (53) മരണപ്പെട്ടിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടര്‍ടാങ്ക് സ്വദേശി ഇലഞ്ഞിക്കല്‍ വീട്ടില്‍ സണ്ണിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
മാര്‍ച്ച് 13ന് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്. സ്റ്റാന്‍ഡിന് സമീപം മുന്നില്‍ പോയിരുന്ന ദേവമാത എന്ന ബസ് നിര്‍ത്തിയപ്പോള്‍ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാല്‍ ഇവയ്ക്ക് തൊട്ടുപിന്നാലെ അമിതവേഗതയില്‍ വന്ന പൂമല എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. സലീഷാണ് ഈ സമയം ബസ് ഓടിച്ചിരുന്നത്.
സെലീഷിന് ഈ കേസു കൂടാതെ നെടുപുഴ, തൃശ്ശൂര്‍ ഈസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷന്ുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ ഇടയായ രണ്ട് കേസിലും മദ്യ ലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്ഐ ടിഅബിലാഷ്, ജി എസ് ഐ മാരായ മനോജ്, എംഎ മുഹമ്മദ് റാഷി, ജിഎസ്സിപിഒ മാരായ ഗിരീഷ്, എംആര്‍ രഞ്ജിത്ത്, സി പി ഒ മാരായ ഉമേഷ് കൃഷ്ണന്, കെഎസ് ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി