പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സംഘടിപ്പിച്ച ഐഇഡിസി സ്റ്റാര്‍ട്ട് അപ്പ് സമ്മിറ്റില്‍ ടോപ്പ് പെര്‍ഫോര്‍മര്‍, ബെസ്റ്റ് ഇന്നവേഷന്‍ ഇക്കോസിസ്റ്റ, ബെസ്റ്റ് എമര്‍ജിംഗ് ഇന്‍ക്യൂബേഷന്‍ ഇക്കോസിസ്റ്റം പുരസ്കാരങ്ങള്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഐഇഡിസി വിദ്യാര്‍ഥികള്‍ കെഎസ്എം സീനിയര്‍ മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരനില് നിന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥി സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലെ മികവിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ ടോപ്പ് പെര്‍ഫോര്‍മര്‍, ബെസ്റ്റ് ഇന്നവേഷന്‍ ഇക്കോസിസ്റ്റം, ബെസ്റ്റ് എമര്‍ജിംഗ് ഇന്‍ക്യൂബേഷന്‍ ഇക്കോസിസ്റ്റം എന്നീ പുരസ്കാരങ്ങള്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ലഭിച്ചു. സംരംഭകത്വത്തിന്റെ വിവിധ വശങ്ങള് ഉള്‍പ്പെടുത്തി തയ്യാറാക്കിയ അക്രഡിറ്റേഷന് ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വച്ച് നടന്ന ഐഇഡിസിസ്റ്റാര്ട്ട് അപ്പ് സമിറ്റില്‍ വച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിനു വേണ്ടി ഐഇഡിസി നോഡല്‍ ഓഫീസര്‍ അശ്വതി പി. സജീവ് നേതൃത്വം നല്കിയ ഐഇഡിസി വിദ്യാര്‍ഥി സംഘം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സീനിയര്‍ മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരനില് നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടര്‍ ഡോ. സജീവ് ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്