വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍
പ്രതി പ്രണവ് (21).
ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊരുമ്പിശേരി സ്വദേശി തോപ്പുംവളപ്പില്‍ വീട്ടില്‍ കുട്ടന് എന്നറിയപ്പെടുന്ന പ്രണവ് (21) നെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 10 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന പുത്തന്‍ച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്യാര്‍ഥിയെയാണ് പ്രതി ആക്രമിച്ചത്.
കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായുണ്ടായ സംഘര്‍ഷത്തില്‍ പരാതിക്കാരനായ വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് ആക്രമിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നു. പ്രണവ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട എസ്ഐ ടി. അഭിലാഷ്, ജിഎഎസ്ഐമാരായ ഗോപകുമാര്‍, മുരുകദാസ്, സിപിഒ മുരളീകൃഷ്ണന് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം