അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
നടവരമ്പ് ചാമക്കുന്നില്‍ പാലേരി റോഡിന്റെ അരികുകള്‍ കരിങ്കല്ല് കെട്ടി മണ്ണ് നിറയ്ക്കാറായ നിലയില്‍.
മണ്ണ് ലഭിക്കാതിരുന്നാല്‍ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തെ ബാധിക്കും
നടവരമ്പ് : അനുവദിച്ച മണ്ണ് ലഭിക്കാത്തതിനാല്‍ നടവരമ്പ് ചാമക്കുന്ന് പ്രദേശത്തെ പാലേരി റോഡ് പണി പ്രതിസന്ധിയില്‍. പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാടശേഖരത്തിന്റെ അരികിലൂടെ പോകുന്ന ഈ റോഡ് എല്ലാവര്‍ഷവും മഴക്കാലത്ത് വെള്ളംകയറി ഗതാഗതയോഗ്യമല്ലാതാകുന്ന സ്ഥിതിയാണ്. 2025 26 പദ്ധതിയില്‍ ഈ റോഡിന്റെ അരികുകള്‍ കരിങ്കല്ല് കെട്ടി മണ്ണിട്ട് ഉയര്‍ത്തി വെള്ളക്കെട്ടില്‍നിന്ന് സംരക്ഷിക്കാനായി പണം അനുവദിച്ചു. എന്നാല്‍ അരികുകള്‍ കെട്ടി മണ്ണുനിറയ്ക്കേണ്ട ഘട്ടത്തില്‍ അതുകിട്ടാത്ത സ്ഥിതിയാണ്.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളിലേക്ക് കെഎസ്ടിപി റോഡു പണിയുടെ ഭാഗമായി മാറ്റിയ മണ്ണ് അനുവദിച്ച് മുന്‍ ഭരണ സമിതിയുടെ കാലത്ത് കെഎസ്ടിപി കത്ത് നല്‍കിയിരുന്നു. 2028 എം. ക്യൂബ് മണ്ണാണ് ഇത് പ്രകാരം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 26 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ ഉണ്ടാക്കുകയും അവ പൂര്‍ത്തീകരണ ഘട്ടത്തിലുമാണ്. പഞ്ചായത്തിലെത്തന്നെ വെളയനാട് പ്ലാന്റിലെ മണ്ണ് വിവിധ പദ്ധതി പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാനായി നാലുലക്ഷം രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
അനുവദിച്ച മണ്ണില്‍ ഏകദേശം 1000 എം. ക്യൂബ് മണ്ണ് പാലേരി റോഡ് പണിക്ക് ആവശ്യമുണ്ട്. എന്നാല്‍ ആവശ്യമായ ഘട്ടത്തില്‍ ഈ മണ്ണ് ലേലം ചെയ്തു പോകുകയായിരുന്നു. ഇതു സംബന്ധിച്ച് കെഎസ്ടിപി കത്ത് നല്‍കിയതായി പഞ്ചായത്തധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഈ മണ്ണ് ലഭിക്കാതിരുന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തെ ബാധിക്കുകയും ഫണ്ട് ലാപ്സാകുവാനും ഇടയാകും. മണ്ണ് ലേലം ചെയ്യുന്നതിന് മുന്‍പ് പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ മണ്ണ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു