ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന, ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി, ഐഎംഐ ഇരിങ്ങാലക്കുട, വിമ ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ വച്ച് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന, ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎംഐ പ്രസിഡന്റ് ഡോ. ശ്രീനാഥ് വി. നായര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സഹകരണ ആശുപത്രിയുടെ അനസ്തെറ്റിസ്റ്റും ഐഎംഐ സെക്രട്ടറിയുമായ ഡോ. അഞ്ജു കെ. ബാബു സ്വാഗതം ആശംസിച്ചു. വേളൂക്കര പഞ്ചായത്ത് മെമ്പര്‍ ദീപ രാജേഷ് മുഖ്യാതിഥി ആയിരുന്നു. അര്‍ബുദ ചികിത്സയില്‍ വിപുലമായ അനുഭവ സമ്പത്തുള്ള കൊച്ചി റിനൈ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് സ്തന, ഗര്‍ഭാശയ ക്യാന്‍സറിനെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. സഹകരണ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് നഥാനിയേല്‍ തോമസ്, സഹകരണ ആശുപതിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ദീപ ബാലകൃഷ്ണന്, ഡോ. സഫ്ന അഷ്റഫ് എന്നിവര്‍ സംരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു