ആളൂര്‍ പഞ്ചായത്തില്‍ ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിക്ക് ആവേശകരമായ തുടക്കം
ആളൂര്‍ പഞ്ചായത്തും ആളൂര്‍ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുന്പില് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് തൂഫാന് പതാക ഉയര്‍ത്തുന്നു.

ഇരിങ്ങാലക്കുട: ആളൂര്‍ പഞ്ചായത്തും ആളൂര്‍ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിക്ക് വര്‍ണാഭമായ തുടക്കം. ആളൂര്‍ ട്രയാങ്കിളില്‍ ആര്‍എം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫഌഷ് മോബോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ആളൂര്‍ ട്രയാങ്കിളില്‍ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന റാലിയില്‍ ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആളൂര്‍ ആര്‍എം ഹൈസ്കൂളിലെയും മാള മോഡല്‍ പോളിടെക്നിക്കിലെയും വിദ്യാര്‍ഥികള്‍, ബഹുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിയാളുകള്‍ അണിനിരന്നു.
പഞ്ചായത്ത് ഓഫീസിന് മുന്പില് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് തൂഫാന് പതാക ഉയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് തൂഫാന് വാരിയര്‍ പ്രഖ്യാപനവും തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിര്‍വഹിച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെലന് ചാക്കോ, ചെയര്മാന് ടി.ഐ. ബാബു, പഞ്ചായത്തംഗം എം.സി. ഷാജു, ആര്‍എം ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈസന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആളൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീലക്ഷ്മി തൂഫാന് ബാഡ്ജ് വിതരണവും തുടര്‍ന്ന് തൂഫാന് സന്ദേശ ബോധവല്‍ക്കരണ ക്ലാസും നയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്