കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി അഖില്‍.
കാട്ടൂര്‍: കാപ്പ നിയമലംഘനം നടത്തിയ കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുമുള്ള പടിയൂര്‍ സ്വദേശി കുറ്റിച്ചിറ വീട്ടില്‍ അഖില്‍ (25) നെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടറുടെ ഉത്തരവ് പ്രകാരം അഖിലിനെതിരെ 2007ലെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം (കാപ്പ) ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മുമ്പാകെ ഈ മാസം 12 മുതല്‍ ആറുമാസകാലത്തേക്ക് എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ ഇടക്കുളള സമയവും തുടര്‍ന്നുളള മൂന്ന് മാസക്കാലം എല്ലാ ശനിയാഴ്ചയും മേല്‍ പറഞ്ഞ സമയത്തും ഒപ്പിടണം എന്ന് ഉത്തരവായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഖില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പൊതുസമാധാനം തകര്‍ക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ച കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ഹാഷിഷ്, എസ്ഐ പി.കെ. റഫീക്ക്, ജിഎഎസ്ഐ ജോഷ് ജോസഫ്, ജിഎസ്സിപിഒ വി. കൃഷ്ണദാസ്, സിപിഒ മിഥുന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ആളൂര്‍ പഞ്ചായത്തില്‍ ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിക്ക് ആവേശകരമായ തുടക്കം
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാന്‍ തുടങ്ങിയ ഗ്രാമച്ചന്ത; ഇന്ന് കാടുകയറി നശിക്കുന്നു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു