ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷം ഈ മാസം മുതല്‍
ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ ചെയര്മാന് എം.പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.
ഇരിങ്ങാലക്കുട: നഗരസഭയുടെ നവതി ആഘോഷങ്ങള്‍ 2026 ഒക്ടോബര്‍ മുതല്‍ 2027 ഫെബ്രുവരി വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. 1936 ഫെബ്രുവരി എട്ടിന് രൂപം കൊണ്ട ഇരിങ്ങാലക്കുട നഗരസഭയുടെ 90 ാം വാര്‍ഷികം ജനപങ്കാളിത്തത്തോടെ ചരിത്രപരമായ ആഘോഷമാക്കി മാറ്റുമെന്ന് ചെയര്മാന് അറിയിച്ചു.
നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള കലാ, കായിക, സാംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ മത മേഖലകളിലുള്ള പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നവതി ആഘോഷങ്ങള്‍ ജനകീയമായി വിജയിപ്പിക്കുന്നതിനായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.സി. വര്‍ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, ടി.കെ. ഷാജുട്ടന്‍, കെ.എസ്. പ്രസാദ്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍മാരായ സോണിയാ ഗിരി, സുജ സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന് 2.0: ഇരിങ്ങാലക്കുട നഗരസഭയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു