ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിലെ തിരുനാളിന്റെ കൊടിയേറ്റുകര്‍മം സില്‍ച്ചാര്‍ മിഷന് വികാരി ജനറാള്‍ മോണ്‍. ടൈറ്റസ് കാട്ടുപറമ്പില്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ജോണ്സണ് തറയില്‍ സമീപം.
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. സില്‍ച്ചാര്‍ മിഷന് വികാരി ജനറാള്‍ മോണ്‍. ടൈറ്റസ് കാട്ടുപറമ്പില്‍ കൊടികയറ്റം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച ഉണ്ടായിരിക്കും. നാളെ രാവിലെ ഏഴിന് ദിവ്യബലി. തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് രാത്രി 11ന് അമ്പ് പള്ളിയില്‍ സമാപിക്കും. വൈകീട്ട് അഞ്ചിന് കൂടുതുറക്കല് ശുശ്രൂഷ നടക്കും.
തിരുനാള്‍ ദിനമായ നാലിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു എളംകുന്നപ്പുഴ, ഫാ. ജെറിന് എളംകുന്നപ്പുഴ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് ഏഴിന് പള്ളിയില്‍ സമാപിക്കും. 11ന് എട്ടാമിട തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്സണ് തറയില്‍, കൈക്കാരന്മാരായ ഷിബു അന്തോണി കൂള, ജോണ്‍ തോമസ് ഇല്ലിക്കല്‍, ആന്റണി ഔസേപ്പ് പുതുപ്പുള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്