ക്രൈസ്റ്റ് കോളജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം
ക്രൈസ്റ്റ് കോളജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് പദ്ധതിക്ക് നേതൃത്വം നല്കുന്ന റവ.ഡോ. വിന്‍സന്റ് നീലങ്കാവില്‍, ഡോ. സുബിന് കെ. ജോസ് എന്നിവരെ സംസ്ഥാന എഫ്വൈയുജിപി റിവ്യൂ കമ്മിറ്റി അംഗം പ്രഫ. ഡോ. ഗ്ലാഡ്സണ്‍ രാജിന്റെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 37 ലക്ഷം രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് പ്രോജക്ടിന് അംഗീകാരം നല്കി. സുസ്ഥിര ഊര്‍ജ്ജം, മാലിന്യ സംസ്കരണം, കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ് എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കോളജിലെ ക്രൈസ്റ്റ് അഗ്രോ ഇന്നവേഷന്‍ പാര്‍ക്കില്‍ (സിഎഐപി) ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഗോബര്ധന് പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് 37 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി ദിവസേന കോളജ് കാന്റീന്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, ചാണകം എന്നിവ ഇന്ധനമാക്കി മാറ്റും. നിര്‍മാണം തുടങ്ങി ആറുമാസത്തിനകം കമ്മീഷന് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് നേതൃത്വം നല്കുന്ന റവ.ഡോ. വിന്‍സന്റ് നീലങ്കാവില്‍, ഡോ. സുബിന് കെ. ജോസ് എന്നിവരെ സംസ്ഥാന എഫ്വൈയുജിപി റിവ്യൂ കമ്മിറ്റി അംഗമായ പ്രഫ. ഡോ. ഗ്ലാഡ്സണ്‍ രാജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഈ പദ്ധതി ക്രൈസ്റ്റ് കോളജിനെ കേരളത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ കോളജുകളില്‍ ഒന്നായി മാറ്റുന്നതിനുള്ള വലിയ ചുവടുവെപ്പാണെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷം ഈ മാസം മുതല്‍
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന് 2.0: ഇരിങ്ങാലക്കുട നഗരസഭയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു