നടവരമ്പ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ‘ദാഹജലം ജീവജാലങ്ങള്‍ക്കും’ പദ്ധതി നടപ്പിലാക്കി
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റ നേതൃത്വത്തില്‍ ‘ദാഹജലം ജീവജാലങ്ങള്‍ക്കും’ പദ്ധതി നടപ്പിലാക്കി. പ്രിന്‍സിപ്പല്‍ എം. നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയോടനുബന്ധിച്ച് പക്ഷികള്കും മറ്റു ജീവികള്‍ക്കും ദാഹജലം ലഭിക്കുന്ന രീതിയില്‍ മരങ്ങളില്‍ വിദ്യാര്‍ഥിനികള്‍ മണ്‍ചട്ടികള്‍ കയറില്‍ തൂക്കിയിട്ടു. മതിലിന്റെ ഓരങ്ങളിലും ചെറിയ തൂണുകളിലും വിദ്യാര്‍ഥികള്‍ മണ്‍ചട്ടികളും മണ്‍പാത്രങ്ങളും സ്ഥാപിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ നേതൃത്വം നല്കി. ഗൗരി, ശ്രീധ, അശ്വിന്, അഞ്ജന, റംസാദ് എന്നീ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം