വിദേശമദ്യം വില്‍ക്കുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: അനധികൃത വില്പന നടത്തുന്നതിനായി ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങി സൂക്ഷിച്ചിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. പൈങ്ങോട് സ്വദേശി കൊല്ലംകുഴി വീട്ടില്‍ പൈന്റ് സല്ഗു എന്നു വിളിക്കുന്ന സല്ഗുണനാണ് (59) ആറു ലിറ്റര്‍ വിദേശമദ്യവുമായി പിടിയിലായത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ വീട്ടിലും പരിസരത്തും മദ്യക്കച്ചവടം നടത്തിവരുകയാണ്. പൈങ്ങോട് കെസി മൂല ഭാഗത്തു മദ്യം വില്ക്കാന് നില്ക്കുന്ന സമയത്ത് പോലീസ് തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ കൂടുതല്‍ മദ്യം ഇയാളുടെ കൈവശം പോലീസ് കണ്ടെത്തി. ബിവറേജസ് കോര്‍പ്പറേഷന്റെ വിലയില്‍ നിന്നും ഇരട്ടിയിലധികം വിലയ്ക്കാണു ഇയാള്‍ മദ്യം വില്പന നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. എഎസ്ഐ ജസ്റ്റിന്, സിപിഒമാരായ രാഹുല്‍, അരുണ്‍, ഫൈസല്‍, വൈശാഖ് മംഗലന്‍, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ ശ്രീജിത്ത് എന്നിവരാണു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍